ധർണ്ണ സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം ഷീല അലക്‌സ് ഉദ്ഘാടനം ചെയ്യുന്നു
പട്ടിക്കാട്. വിവിധ ആവശ്യങ്ങളുന്നയിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ നടത്തുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പട്ടിക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. നിർമാണ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ്പ്രസിഡണ്ടും സിഐടിയു കേന്ദ്ര കമ്മിറ്റി അംഗവുമായ ഷീല അലക്‌സ് ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിയന്റെ ഏരിയ കമ്മിറ്റി അംഗം കെ വി ജോസ് അധ്യക്ഷത വഹിച്ചു. കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഒക്ടോബർ 11ന് അവകാശ ദിനമായി ആചരിക്കുകയാണ്. നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ സാമ്പത്തിക ബാധ്യത കേന്ദ്രസർക്കാർ വഹിക്കുക, ബി ഒസി ഡബ്ല്യു ആക്ടും സെസ്സ് ആക്ടും സംരക്ഷിക്കുക, നിർമ്മാണ സാമഗ്രികളുടെ വിലയും ജിഎസ്ടിയും കുറയ്ക്കുക, തൊഴലാളി കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ഫെഡറേഷൻ ദേശീയതലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പട്ടിക്കാട് നടന്ന ധർണ്ണയിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം രവിചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ഏരിയ കമ്മിറ്റിയംഗം കെ.വി ചന്ദ്രൻ, നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയുവിന്റെ പഞ്ചായത്ത് പ്രസിഡണ്ട് പി.വി സുദേവൻ, പീച്ചി മേഖല കമ്മിറ്റി അംഗം പി.ജി ഗംഗാധരൻ എന്നിവരും പ്രസംഗിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments