വാണിയമ്പാറയിൽ തപാൽ മേള നടത്തി

വാണിയമ്പാറ സ്‌കൂളിൽ തപാൽ വകുപ്പ് സംഘടിപ്പിച്ച തപാൽ മേള പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വാണിയമ്പാറ. ദേശീയ തപാൽ വാരാഘോഷത്തിന്റെ ഭാഗമായി ഭാരതീയ തപാൽ വകുപ്പിന്റെ തപാൽ മേള  വാണിയമ്പാറ ഇകെഎം യുപി സ്‌കൂളിൽ വെച്ചു നടത്തി. തപാൽ സേവനങ്ങളെ പരിചയപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 9 മുതൽ  സംഘടിപ്പിച്ച ക്യാമ്പ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശൂർ പോസ്റ്റൽ ഡിവിഷൻ അസിസ്റ്റന്റ് സൂപ്രണ്ടുമാരായ സജി ജോൺ, സുനിൽ, പോസ്റ്റൽ ഇൻസ്‌പെക്ടർ രമേഷ്, ഇകെഎം യുപി സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ ഓമന, പട്ടിക്കാട് സബ്  പോസറ്റ് മാസ്റ്റർ ഉമ, വാണിയമ്പാറ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ പ്രീത,  ഐപിപിബി മാനേജർ സുവർണ്ണ എന്നിവരും സംസാരിച്ചു. ഒക്ടോബർ 11ന് ഭാരതീയ തപാൽ വകുപ്പ് ബാങ്കിംഗ് ദിനമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി പാണഞ്ചേരി പഞ്ചായത്തിലെ വാണിയമ്പാറ പോസ്റ്റ് ഓഫീസ് പരിധിയിലുള്ള എല്ലാവർക്കും തപാൽ വകുപ്പിന്റെ വിവിധ പോസ്റ്റ്  ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകൾ പരിചയപ്പെടുത്തുന്നതിനും ആരംഭിക്കുന്നതിനുമായാണ് തപാൽ മേള സംഘടിപ്പിച്ചത്.  



പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments