പട്ടിക്കാട്. പീച്ചി ജനമൈത്രി പോലീസുമായി സഹകരിച്ച് പീച്ചി വൈസ്‌മെൻസ് ക്ലബ്ബ് പട്ടിക്കാട് ചാണോത്ത് പ്രവർത്തിക്കുന്ന വയോജന ക്ലബ്ബിലെ അംഗങ്ങളെ ആദരിച്ചു. ഒക്ടോബർ 1ന് വയോജന ദിനത്തിൽ നടന്ന പരിപാടിയിൽ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷുക്കൂർ വൈസ്‌മെൻ ക്ലബ് അംഗങ്ങൾ പൊതുപ്രവർത്തകർ എന്നിവർ ചേർന്ന് പൊന്നാടയണിയി്ച്ചു. വയോജനങ്ങൾക്കായി ബോധവൽകരണ ക്ലാസ്സും ഉണ്ടായിരുന്നു ക്ലബ് പ്രസിഡണ്ട് ജോബി പറപ്പുള്ളി, സെക്രട്ടറി എം.സി മനോജ്, വൈസ് പ്രസിഡണ്ട് ഷാജി, വിനോദ്, അരവിന്ദ്, സുജിത്ത്, ജെയിൻ റോയ്, ജോൺ, ബെന്നി വടക്കൻ, വയോജന ക്ലബ്ബംഗങ്ങളായ കരുണാകരൻ, കുരിയാക്കോസ് എന്നിവർ സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments