പാണഞ്ചേരിയിൽ ക്ഷീര സമൃദ്ധി പദ്ധതിയുടെ പരിശീലനം തുടങ്ങി

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നു

പട്ടിക്കാട്. അധിക പാലുൽപാദനം ലക്ഷ്യമിട്ട് ക്ഷീരകർഷകർക്കായി നടപ്പിലാക്കുന്ന ക്ഷീര സമൃദ്ധി പദ്ധതിയുടെ പരിശീലന പരിപാടി പാണഞ്ചേരി പഞ്ചായത്തിൽ നടന്നു. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയും കേരള മൃഗസംരക്ഷണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സമഗ്ര കന്നുകാലി മാതൃശിശു സംരക്ഷണ പദ്ധതിയാണ് ക്ഷീര സമൃദ്ധി പദ്ധതി. ഗർഭ കാലം മുതൽ പശുക്കളുടെയും തുടർന്ന് കന്നുകുട്ടികളുടെയും മികച്ച പരിപാലനത്തിലൂടെ അടുത്ത തലമുറയിലേക്കും പാലുൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണിത്. പാണഞ്ചേരി, മാടക്കത്തറ, ചേർപ്പ്, വല്ലച്ചിറ 

എന്നീ പഞ്ചായത്തുകളിൽ പൈലറ്റ് പ്രൊജക്ടായി നടപ്പിലാക്കുന്ന ക്ഷീര സമൃദ്ധി വിജയകരമെന്ന് കണ്ടാൽ ക്ഷീരമേഖലയിൽ മുഴുവൻ നടപ്പിലാക്കും. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 15 ക്ഷീര കർഷകർക്കാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. പാണഞ്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ണുത്തി ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈവ് സ്‌റ്റോക്ക് മാനേജ്‌മെൻറ് അസി. പ്രൊഫസർ ഡോ. ജസ്റ്റിൻ ഡേവിഡ് പരിശീലന ക്ലാസ്സ് എടുത്തു. പാണഞ്ചേരി മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ആർ സിന്ധു, ചേർപ്പിലെ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയിലെ വെറ്ററിനറി സർജൻ ഡോ. ഇ.എസ് രാജി എന്നിവരും പങ്കെടുത്തു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments