വാണിയമ്പാറയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം അഡ്വ: ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുന്നു
വാണിയമ്പാറ. ദേശീയപാതയിൽ നിരന്തരം അപകടങ്ങളും മരണങ്ങളും ആവർത്തിക്കുന്ന അപകട മേഖലയായി വാണിയമ്പാറ മാറിയിരിക്കുന്നു. കൊമ്പഴ മുതൽ വാണിയമ്പാറ വരെയുള്ള പ്രദേശത്ത് സിഗ്‌നനൽ സംവിധാനമോ വാണിയമ്പാറയിൽ മേൽപ്പാലമോ ഇല്ലാത്തതും ഈ ഭാഗത്ത് സർവ്വീസ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കാത്തതുമാണ് അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നതിന് കാരണം. ദേശീയപാത അതോറിറ്റിയുട അശാസ്ത്രീയമായ റോഡ് നിർമ്മാണവും നിർമ്മാണത്തിലെ അപാകതകളുമാണ് അപകടങ്ങൾക്ക് കാരണമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസിന്റ നേതൃത്വത്തിൽ വാണിയമ്പാറയിൽ ബഹുജന പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പ്രധാന ജങ്ഷനായ വാണിയമ്പാറ മേലേ ചുങ്കത്ത്
മേൽപ്പാലം നിർമ്മിക്കണമെന്നും കുറ്റമറ്റ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നും യൂത്ത് കോൺഗ്രസ്സ് അവശ്യപ്പെട്ടു. ദേശീയ പാതയുമായി ബന്ധപ്പെട്ട് നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന കെപിസിസി സെക്രട്ടറി കൂടിയായ അഡ്വ. ഷാജി കോടങ്കണ്ടത്ത് പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് പ്രസിഡണ്ട് ടി.എസ്.ഷനുബ് അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പ്രവീൺ രാജു സി.കെ. സുധീഷ്, ജോൺ മാങ്ങോട്, പി.ജെ.ജോസഫ്, എം.എ മൊയ്തീൻ കുട്ടി, ജോബി മാസ്റ്റർ, ശിവദാസൻ, വിഷ്ണു രവീന്ദ്രൻ, പി.പി.തോമസ്, നിബു ചിറമ്പാട്ട്, കെ.എ. ഷക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments