കാരക്കുഴി വടക്കേമൂല കാഡ ചാൽ പൂർവ്വസ്ഥിതിയിലാക്കണം ; എഐവൈഎഫും പരാതി നൽകി

പൂവൻചിറ.  ജലസേചനത്തിനായി കാരക്കുഴി  വടക്കേമൂല പ്രദേശത്തുകൂടി  കടന്നുപോയിരുന്ന  കാഡ ചാൽ (CADA) പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് പാണഞ്ചേരി മേഖലാ കമ്മിറ്റി ഇറിഗേഷൻ  അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി. ഈ പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയച്ചിരുുന്ന  കാഡ ചാൽ (CADA) സ്വകാര്യവ്യക്തികൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി അധികൃതരറിയാതെ പൊളിച്ചു നീക്കുകയായിരുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ചാല് പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ്  

എഐവൈഎഫ് ഇറിഗേഷൻ വകുപ്പിലും പോലീസ് സ്‌റ്റേഷനിലും പഞ്ചായത്തിലും പരാതി നൽകിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ സ്ഥലം സന്ദർശിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി എഐവൈഎഫ് മേഖലാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.  കാഡ ചാൽ പൂർവ്വസ്ഥിയിലാക്കാതെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചാലും ചാല് പൂർവ്വ സ്ഥിതിയിലാക്കുന്നതിൽ കാലതാമസം ഉണ്ടായാലും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എഐവൈഎഫ് പാണഞ്ചേരി മേഖലാ കമ്മിറ്റി വ്യക്തമാക്കി.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments