മണലിപ്പുഴയിൽ ജലനിരപ്പുയർന്നു: നാലു കുടുംബങ്ങളെ മാറ്റിപാർപ്പിക്കും


ആൽപ്പാറ. മണലിപ്പുഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് പ്രളയഭീഷണി നേരിടുന്ന ആൽപ്പാറ സമന്യ നഗറിലെ നാലു കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. ഡാമിന്റെ ഷട്ടറുകൾ 10 ഇഞ്ച് വീതം ഉയർത്തിയിട്ടുണ്ട്. കൂടുതൽ ഉയർത്തേണ്ടി വന്നാൽ ഇവരുടെ വീടുകൾ പൂർണ്ണമായും വെള്ളത്തിലാകും. അത്തരമൊരു സാഹചര്യമുണ്ടായാൽ ഉടനെ തന്നെ അവരെ അവിടെ നിന്നു മാറ്റുന്നതിനുള്ള കാര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ബന്ധുവീടുകളിലേക്കോ ചെമ്പൂത്ര കല്യാണമണ്ഡപത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്കോ മാറ്റും. തമ്പുരാട്ടിപ്പടിയിൽ നിന്നും രണ്ടു കുടുംബങ്ങളെ കൂടി മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ട്. നാലുമണിയോടെ 10 ഇഞ്ച് വീതം ഷട്ടർ ഉയർത്തിയപ്പോൾ തന്നെ പുഴയിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഷട്ടർ കൂടുതൽ ഉയർത്തേണ്ട സാഹചര്യം വന്നാൽ കൂടുതൽ വീടുകൾ വെള്ളക്കെട്ടിലാകും.വീടുകളിൽ വെള്ളം കയറുന്ന കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുവേണ്ട കേന്ദ്രങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുറന്നിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പറഞ്ഞു. വെള്ളം കയറിയ പ്രദേശങ്ങളിൽ  പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സന്ദർശിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments