താമരവെള്ളച്ചാൽ. കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ വിത്തു വിതരണവും പരിശീലന പരിപാടിയും താമരവെള്ളച്ചാൽ വാർഡിൽ നടന്നു. വാർഡ് മെമ്പർ അജിത മോഹൻദാസ് വിത്തു വിതരണം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. അഗ്രി ന്യൂട്രി ഗാർഡൻ റിസോഴ്‌സ് പേഴ്‌സൺ മിനി ജോണി പദ്ധതി വിശദീകരണം നടത്തി. ജെന്റർ റിസോഴ്‌സ് പേഴ്‌സൺ മേരി സണ്ണി ബോധവൽക്കരണ ക്ലാസ്സെടുത്തു. അഡ്വ. ശിവരാജൻ നിയമബോധവൽക്കരണ ക്ലാസ്സ് എടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments