പീച്ചിയിൽ വൈവിധ്യവൽക്കരണത്തിന് ഊന്നൽ നൽകും: മന്ത്രി കെ. രാജൻ

റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ പീച്ചി ഡിഎംസിയുടെ യോഗം ചേർന്നപ്പോൾ

പീച്ചി. വൈവിധ്യവൽക്കരണത്തിന് ഊന്നൽ നൽകി വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പീച്ചി ഡെസ്റ്റിനേഷനെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്താനുള്ള വിപുലമായ പരിപാടിയുടെ ഭാഗമായി ടൂറിസം, ഇറിഗേഷൻ, റവന്യൂ, വനം, ഫിഷറീസ്, വൈദ്യുതി, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ മന്ത്രിമാരുമായി കൂടിയാലോചനകൾ നടത്തുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇന്ന് പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ പീച്ചി ഡിഎംസിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതിനേ തുടർന്ന്  

പീച്ചിയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നുണ്ട്. ഇതിനായി ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. പീച്ചി ഡിഎംസിക്കു കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമുണ്ട്. ഇക്കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി പീച്ചിയിൽ നാളെ വീണ്ടും ഡിഎംസിയുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.  ഇന്ന്  നടന്ന യോഗത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ഡിടിപിസി സെക്രട്ടറി ഡോ.എ കവിത, വാർഡ് മെമ്പർ ബാബു തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ രമേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പീച്ചി എസ്‌ഐ ജമേഷ്, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഡിഎംസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments