അറിയിപ്പുകൾ / ജോലി ഒഴിവുകൾ


അധ്യാപക ഒഴിവ്

പട്ടാമ്പി സംസ്‌കൃത കോളേജിൽ 202122 അധ്യയന വർഷത്തിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 25ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0466 2212223

ലക്ച്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് തസ്തികയിൽ ഒഴിവ്

മാളകല്ലേറ്റുങ്കരയിലുള്ള ഐഎച്ച്ആർഡിയുടെ അനുബന്ധ സ്ഥാപനമായ കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജിലേക്ക് താൽക്കാലിക ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. ലക്ച്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് എന്ന തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിട്ടുള്ളത്. പ്രസ്തുത വിഷയത്തിൽ ബിടെക്/ബിഇ ഫസ്റ്റ് ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20ന് 10 മണിക്ക് ഇന്റർവ്യൂവിനായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04802720746

തയ്യൽ തൊഴിലാളികൾ പേര് രജിസ്റ്റർ ചെയ്യണം 
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തയ്യൽ തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ രജിസ്റ്റർ ചെയ്യുന്ന പോർട്ടലിൽ (eshram portal) പേര് രജിസ്റ്റർ ചെയ്യണം. ആധാർ, ബാങ്ക് വിവരങ്ങൾ, ഫോൺ നമ്പർ, എന്നിവ ഉപയോഗിച്ച് സ്വയമോ  അക്ഷയ സെന്റർ  വഴിയോ  രജിസ്റ്റർ ചെയ്യാം. ലിങ്ക് ചുവടെ ചേർക്കുന്നു. https://register.eshram.gov.in/#/user/self ഫോൺ 0487 2364443

വിചാരണ മാറ്റിവച്ചു

കാണം/ വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ്ട്രൈബ്യൂണൽ ആൻഡ് കലക്ടർ (എൽആർ) ഒക്ടോബർ 16 ന് തൃശൂർ കലക്ടറേറ്റിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ്എം കേസുകളുടെയും വിചാരണ 19.04.2022 ലേയ്ക്ക് മാറ്റിവെച്ചതായി ഡെപ്യൂട്ടി കലക്ടർ (എൽ ആർ) അറിയിച്ചു.

പോളിടെക്‌നിക് കോളേജിൽ സീറ്റൊഴിവ്

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ അനുബന്ധ സ്ഥാപനമായ കല്ലേറ്റുംകര കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജിൽ ഒന്നാം വർഷ ഡിപ്ലോമ, രണ്ടാംവർഷ ലാറ്ററൽ എൻട്രി എന്നീ പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഒക്ടോബർ 16ന് സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് എത്തിച്ചേരണം. ഫോൺ: 
04802720746, 9446232572, 9495040960

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ; നവംബർ 10 ന് മുമ്പായി തപാൽമാർഗം അപേക്ഷ

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾകേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ ഡി.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം. അപേക്ഷകൾ www.scolekerala.org ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് കാലാവധി 6 മാസം (ആകെ 240 മണിക്കൂർ) ആണ്. 5,300 രൂപയാണ് കോഴ്‌സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാവുന്നതാണ്. പിഴ കൂടാതെ നവംബർ 10 വരെയും 60 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾ ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾകേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം12 എന്ന വിലാസത്തിൽ സ്പീഡ്/ രജിസ്‌റ്റേർഡ് തപാൽ മാർഗം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ കേരള വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 04712342950, 2342271, 2342369.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery




Post a Comment

0 Comments