വനിതാ മെമ്പർമാർക്കായി നടത്തിയ പരിശീലനപരിപാടി സമാപിച്ചു

വനിതാ മെമ്പർമാർക്കായി കിലയുടെ നേതൃത്വത്തിൽ നടത്തിയ ത്രിദിന പരിശീലന പരിപാടിയിൽ നിന്ന്‌

പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ വനിതാ മെമ്പർമാർക്കായി കിലയുടെ നേതൃത്വത്തിൽ നടത്തിയ ത്രിദിന പരിശീലന പരിപാടി സമാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികളുടെ കാര്യശേഷി വികസനത്തെ സംബന്ധിച്ചായിരുന്നു ഓൺലൈൻ പരിശീലനം. വനിതാ ജനപ്രതിനിധികൾക്കും അവരുടെ വികസന പ്രവർത്തനങ്ങൾക്കും ദിശാബോധം നൽകുന്നതിനും
 

നേതൃപരമായ ശേഷി വർധിപ്പിക്കുന്നതിനുമായാണ് ഒക്ടോബർ 11,12,13 തിയതികളിലായി കിലയുടെ നേതൃത്വത്തിൽ പരിശീലനം ഒരുക്കിയത്. പദ്ധതി രൂപീകരണത്തെക്കുറിച്ചും പത്ത് ശതമാനം തുക സ്ത്രീകളുടെ ഉന്നമനത്തിന്  മാത്രമായി മാറ്റിവെക്കുമ്പോൾ ആ തുക ഉപയോഗിച്ച് എങ്ങനെയാണ് സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക സ്ഥിതി മെച്ചപ്പെടുത്തേണ്ടത്, അതിന് ഏതെല്ലാം തരത്തിലുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കേണ്ടത് എന്നതിനെക്കുറിച്ചുമെല്ലാം വനിതാ ജനപ്രതിനിധികളിൽ അവബോധം സൃഷ്ടിക്കാൻ പരിശീലനം കൊണ്ട് സാധിച്ചതായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ പറഞ്ഞു.



Post a Comment

0 Comments