പട്ടിക്കാട്. നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികളെ വരവേൽക്കാൻ എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്ഥാപനതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്ഥാപന മേധാവികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ 'കളിമുറ്റമൊരുക്കാം' പദ്ധതി മികച്ച വിജയമായെന്നും യോഗം വിലയിരുത്തി. ഹയർ സെക്കന്ററി പരീക്ഷകൾ മൂലം ചില വിദ്യാലയങ്ങളിൽ ശുചീകരണം പൂർത്തിയായിട്ടില്ല. ഒക്ടോബർ 27നുള്ളിൽ ആ പ്രവർത്തനം പൂർത്തിയാക്കണം. എല്ലാ ജനപ്രതിനിധികളും അവരവരുടെ വാർഡ് /ഡിവിഷന് കീഴിലുള്ള വിദ്യാലയങ്ങൾ സന്ദർശിക്കണം. 27ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പി ടി എ, എം പി ടി എ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട മുഴുവൻ പേരുടെയും യോഗം ചേരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments