അറിയിപ്പുകൾ / ജോലി ഒഴിവുകൾ


ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 254 ഒഴിവുകൾ

ഡൽഹി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 254 ഒഴിവുകൾ. 

അസിസ്റ്റന്റ് ഡയറക്ടർ 6 (അഡ്മിൻ ആൻഡ് ഫിനാൻസ് 5, ലീഗൽ 1), അസിസ്റ്റന്റ് ഡയറക്ടർ (ടെക്‌നിക്കൽ) 9, ഡെപ്യൂട്ടി മാനേജർ 6 (ജേണലിസം മാസ് കമ്യൂണിക്കേഷൻ പബ്ലിക്ക് റിലേഷൻ മാർക്കറ്റിങ് 1), ഫുഡ് അനലിസ്റ്റ് 4, ടെക്‌നിക്കൽ ഓഫീസർ 125, സെൻട്രൽ ഫുഡ് സേഫ്റ്റി ഓഫീസർ 37, അസിസ്റ്റന്റ് മാനേജർ (ഐ.ടി.) 4, അസിസ്റ്റന്റ് മാനേജർ 4 (ജേണലിസം മാസ് കമ്യൂണിക്കേഷൻ പബ്ലിക്ക് റിലേഷൻ 2, സോഷ്യൽ വർക്ക് സൈക്കോളജി, ലേബർ ആൻഡ് സോഷ്യൽ വെൽഫെയർ, ലൈബ്രറി സയൻസ് 2), അസിസ്റ്റന്റ് 33, ഹിന്ദി ട്രാൻസ്ലേറ്റർ1, പേഴ്‌സണൽ അസിസ്റ്റന്റ് 19, ഐ.ടി. അസിസ്റ്റന്റ് 3, ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 13 എന്നിങ്ങനെയാണ് ഒഴിവുകൾ

അപേക്ഷഫീസ് 1500 രൂപ. എസ്.സി./എസ്.ടി, ഇ.ഡബ്ല്യൂ.എസ്. വനിത/ വിമുക്തഭടർ/ ഭിന്നശേഷിക്കാർ എന്നിവർക്ക് 500രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 12. വിശദ വിവരങ്ങൾക്ക്  https://www.fssai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ഈസ്‌റ്റേൺ റെയിൽവേയിൽ 3366 അപ്രന്റീസ്

ഈസ്‌റ്റേൺ റെയിൽവേയുടെ കീഴിലെ വിവിധ വർക്ഷോപ്/ഡിവിഷനുകളിൽ അപ്രന്റിസ് അവസരം. 3366 ഒഴിവ്. നവംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള ട്രേഡുകൾ: ഇലക്ട്രീഷ്യൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയ്ന്റനൻസ്, വെൽഡർ (സി ആൻഡ് ഡബ്ല്യു), ഫിറ്റർ/മെക്കാനിക് (സി ആൻഡ് ഡബ്ല്യു), വെൽഡർ (എൻജിനീയറിങ്, ജി ആൻഡ് ഇ), ഫിറ്റർ, വെൽഡർ, ടർണർ, മെക്ക് (എംവി, ഡീസൽ), കാർപെന്റർ, പെയിന്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, ഫിജറേഷൻ ആൻഡ് എസി മെക്കാനിക്. യോഗ്യത 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസിവിടി). വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) ഷീറ്റ് മെറ്റൽ വർക്കർ, ലൈൻമാൻ, വയർമാൻ, കാർപെന്റർ, പെയിന്റർ (ജനറൽ) ട്രേഡ്: എട്ടാം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി എിവിടി).

പ്രായം: 15-24. ഫീസ്: 100 രൂപ. വിശദവിവരങ്ങൾക്ക് www.rrcer.com

ചാലക്കുടി ഗവൺമെന്റ് വനിത ഐടിഐയിൽ സീറ്റ് ഒഴിവ് 

ചാലക്കുടി ഗവൺമെന്റ് വനിത ഐടിഐയിൽ 2021-22 വർഷത്തെ പ്രവേശനത്തിന് വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 28 വരെ അപേക്ഷിക്കാം. ഫോൺ: 0480 2700816

ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻററി എഡ്യൂക്കേഷൻ കോഴ്‌സിന് സീറ്റൊഴിവ് 

ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻററി എഡ്യൂക്കേഷൻ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോട് കൂടിയുള്ള പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35നും ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷം, മറ്റ് പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. ഇഗ്രാൻറ് വഴി പട്ടികജാതി, മറ്റർഹ വിഭാഗത്തിന് ഫീസ് സൗജന്യമുണ്ട്. അവസാന തീയതി ഒക്ടോബർ 30. ഫോൺ: 04734296496, 8547126028.

മാള ഐ ടി ഐയിൽ വനിതാ സംവരണത്തിൽ സീറ്റൊഴിവ്

മാള കെ കെ എസ് ഗവ.ഐ ടി ഐയിൽ വിവിധ ട്രേഡുകളിൽ വനിതാസംവരണത്തിൽ സീറ്റുകൾ ഒഴിവ്. ഓൺലൈനായി അപേക്ഷിച്ചിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, ടി സി, അഡ്മിഷൻ ഫീസ് എന്നിവ സഹിതം ഒക്ടോബർ 26ന് രാവിലെ 10 മണിക്ക് ഐടിഐയിൽ എത്തിച്ചേരണം. പുതിയതായി ചേരാൻ താൽപര്യമുള്ള വനിതാ അപേക്ഷകർക്ക് ഒക്ടോബർ 28 വരെ ഐടിഐയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  9633835408



പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery




Post a Comment

0 Comments