കളിമുറ്റം ഒരുക്കാം: ഗവ.എൽ പി സ്കൂൾ പരിസരത്ത് തൊഴിലുറപ്പു തൊഴിലാളികൾ ശുചീകരണം നടത്തി

ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്ത തൊഴിലുറപ്പു തൊഴിലാളികൾ വാർഡ് മെമ്പർക്കൊപ്പം

പീച്ചി. നവംബർ ഒന്നിന് സ്കൂളുകൾ തുറന്ന് ക്ലാസുകൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി കളിമുറ്റം ഒരുക്കാം എന്ന പദ്ധതിയുടെ ഭാഗമായി 14-ാം വാർഡ് താമരവെള്ളച്ചാലിലെ തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ ഒക്ടോബർ 7 ന് പീച്ചി ഗവ. എൽപി  സ്കൂളും പരിസരവും വൃത്തിയാക്കി. കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കിയ സ്ഥലത്ത് പച്ചക്കറി വിത്തുകളും കപ്പ തണ്ടുകളും നട്ടു. വാർഡ് മെമ്പർ അജിത മോഹൻദാസ്, മേറ്റ് ആലീസ് സണ്ണി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments