മുൻ മന്ത്രി ടി.എം ജേക്കബ്ബ് അനുസ്മരണം നടത്തി

ടി.എം ജേക്കബ്ബ് അനുസ്മരണ സമ്മേളനം  കെ.ആർ ഗിരിജൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ. കേരള കോൺഗ്രസ് (ജേക്കബ്ബ്) വിഭാഗം ചെയർമാനും മുൻ വിദ്യാഭ്യാസ, ജലസേചന, ജലവിഭവ വകുപ്പുകളുടെ മന്ത്രിയുമായിരുന്ന ടി. എം. ജേക്കബ്ബിന്റെ പത്താം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കേരളാ കോൺഗ്രസ് (ജേക്കബ്ബ്) തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആ ഭിമുഖ്യത്തിൽ പാർട്ടി ഓഫീസ് ഹാളിൽ വെച്ച് നടത്തിയ അനുസ്മരണച്ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. ഗിരിജൻ ഉദ്ഘാടനം ചെയ്തു. അകാലത്തിൽ പൊലിഞ്ഞുപോയ അതുല്യ പ്രതിഭയായിരുന്നു ടി. എം. ജേക്കബ് എന്ന് കെ.ആർ ഗിരിജൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ ജില്ലാ നേതാക്കളായ പി.പി ജെയിംസ്, സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, ബാബു ചേലക്കര,  കെ.ആർ സുനിൽ, കെ.എം. ജയന്തി, സി.ഒ എൽദോസ്,  സിബി വട്ട്‌ളായി, വികാസ് വിവേകാനന്ദൻ, കെ.സി. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments