പട്ടിക്കാട്. ഗോരക്ഷ പദ്ധതി പ്രകാരം പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. പട്ടിക്കാട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ കുളമ്പുരോഗ വാക്സിൻ ക്യാമ്പുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ നിർവ്വഹിച്ചു. ഒക്ടോബർ 6 മുതൽ നവംബർ 3 വരെയാണ് കുത്തിവെപ്പ് ക്യാമ്പുകൾ നടക്കുക. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പാണഞ്ചേരി സീനിയർ വെറ്ററിനറി സർജൻ ഡോ. സിന്ധു, വാണിയംപാറ സീനിയർ വെറ്ററിനറി സർജൻ ഡോ. ലീന, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരായ പ്രേമദാസൻ, ജെന്നിങ്സ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ വിദ്യ, മിഥുൻ എന്നിവരും മൃഗസംരക്ഷണ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പിന്റെയും ദേശീയ ക്ഷീരവികസന ബോർഡിന്റെയും സംയുക്ത സംരംഭമാണ് ഗോരക്ഷ പദ്ധതി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments