ജനപ്രതിനിധികൾക്കുവേണ്ടി നടത്തിയ നിയമബോധവൽക്കരണ പരിപാടിയിൽ അഡ്വ.ശിവരാജൻ ക്ലാസ്സെടുക്കുന്നു
പട്ടിക്കാട്. സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്കായി നിയമബോധവൽക്കരണ ക്ലാസ്സ് നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ലീഗൽ സർവ്വീസസ് അതോറിറ്റി സംസ്ഥാന വ്യാപകമായി ജനപ്രതിനിധികൾക്കായി ഇത്തരം ബോധവൽക്കര ക്ലാസ്സുകൾ നടത്തുന്നത്. ജനപ്രതിനിധികൾ അറിഞ്ഞിരിക്കേണ്ടതും അവർക്ക് സഹായകരവുമായ നിയമസംവിധാനങ്ങളെയും നടപടികളെയും കുറിച്ച്
അവരെ ബോധ്യമുള്ളവരാക്കുക എന്നതാണ് നിയമബോധവൽക്കരണ ക്ലാസ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ എന്നിവർ പ്രസംഗിച്ചു. അഭിഭാഷകരായ ശിവരാജൻ, ഡാർവിൻ പോൾ, അശ്വതി, സ്മിത കടവിൽ, രാജി എന്നിവർ വിവിധ നിയമ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു. പൊതു രംഗത്തു പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ കൂടുതൽ നിയമാവബോധമുള്ളവരാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭരണതലത്തിലും പൊതുപ്രവർത്തനത്തിലും കൂടുതൽ മൂല്യബോധവും കാര്യക്ഷമതയും വളർത്താൻ ഇത് സഹായകരമാകും.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments