പാണഞ്ചേരി മാനാങ്കോടിൽ കുടിവെള്ളവിതരണ പൈപ്പിടുന്ന പണികൾ പുരോഗമിക്കുന്നു
പാണഞ്ചേരി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ മാനാങ്കോട് നിവാസികളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ആവുകയാണ്. പ്രധാനമന്ത്രി ജലജീവൻ മിഷൻ പദ്ധതി പ്രകാരം പ്രദേശത്തെ കുടിവെള്ള വിതരണത്തിന് പൈപ്പിടുന്നതിനുള്ള പണികൾ ആരംഭിച്ചു. മാനാങ്കോട് ക്ഷേത്രത്തിന് സമീപത്തെ എസ് സി കോളനി പ്രദേശം വരെ നേരത്തെ പൈപ്പുലൈൻ എത്തിയിരുന്നു. അവിടെ നിന്ന് 200 മീറ്ററോളം ദൂരം കൂടി പൈപ്പ് കണക്ഷൻ നീട്ടുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകുമെന്ന് വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പറഞ്ഞു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments