പീച്ചി. ഇന്നലെ പെയ്ത കനത്ത മഴ മൂലം ഉണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് ബലക്ഷയം സംഭവിച്ച വീട് ഇന്ന് ഭാഗികമായി തകർന്നു വീണു. പീച്ചി തെക്കേകുളത്തു വീട്ടിൽ ഷണ്മുഖന്റെ വീടാണ് ഇന്നു വൈകിട്ട് ഏഴരയോടെ തകർന്നത്. വീടിന്റെ ഹാളിനോട് ചേർന്നുള്ള ഒരു മുറി പൂർണ്ണമായും തകർന്നു. ഹാളിന്റെ ഭിത്തിയിലും വിള്ളലുകൾ വന്നിട്ടുണ്ട്. മണ്ണിഷ്ടിക കൊണ്ടുള്ള ഭിത്തിയായിരുന്നു. തകർന്നുവീഴുന്നതിന് അൽപ്പം മുമ്പ് ഷണ്മുഖൻ മുറിയിൽ നിന്ന്എഴുന്നേറ്റ് പോയതുകൊണ്ട് വലിയൊരു ആപത്ത് ഒഴിവായി. ഷണ്മുഖനും ഭാര്യ സീതയും മകൻ പ്രശാന്തുമാണ് വീട്ടിൽ താമസിക്കുന്നത്. ഓട്ടോ റിക്ഷാ തൊഴിലാളിയാണ് പ്രശാന്ത് . പാണഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, വാർഡ് മെമ്പർ ബാബു തോമസ് എന്നിവർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. വില്ലേജ് അധികൃതരെയും വിവരം അറിയിച്ചതായി പ്രശാന്ത് പറഞ്ഞു.
0 Comments