അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനം നടക്കുന്നിടത്തേയ്ക്ക്‌ കാർ ഇടിച്ചുകയറി.


പട്ടിക്കാട്.
പീച്ചിറോഡ് ജംങ്ഷനിൽ അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തേക്ക് കാർ ഇടിച്ചുകയറി അപകടമുണ്ടായി. ഇന്നലെ രാത്രി പത്തരയോടെ ആണ് സംഭവം. പീച്ചി ഭാഗത്ത് നിന്നു വന്ന മഹീന്ദ്ര കെയുവി കാർ ആണ് അപകടത്തിൽ പെട്ടത്. അടിപ്പാതയുടെ കോൺക്രീറ്റ് പണികൾക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകൾക്കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ഇരുമ്പ് തൂണുകൾ പലതും വളഞ്ഞിട്ടുണ്ട്. കാറിന്റെ മുൻഭാഗത്തും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments