അറിയിപ്പുകൾ


മഹാ മൃത്യുഞ്ജയ ഹോമം

ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ മൃത്യുഞ്ജയ ഹോമം ഒക്ടോബർ 30ന് നടക്കും. ക്ഷേത്രം മേൽശാന്തി മനീഷ് മുഖ്യ കാർമ്മികത്വം വഹിക്കും. ബുക്കിംഗിന്: 8281834400, 7012563827, 04872282400

റീല്‍സ് 2021 ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലായ 'റീല്‍സ് 2021'ലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്വാതന്ത്ര്യം, ഭയം, പ്രതീക്ഷ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. 18നും 40നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താൽപര്യമുള്ളവര്‍ ഒക്ടോബര്‍ 31ന് മുമ്പ് വീഡിയോകള്‍ reels2021.ksywb.in എന്ന ലിങ്കില്‍ അപ് ലോഡ് ചെയ്യേണം. വിശദവിവരങ്ങളും നിയമാവലിയും ഇതേ ലിങ്കില്‍ ലഭ്യമാണ്. ഫോൺ: 0487 2362321

തേങ്ങ അധിഷ്ഠിത മൂല്യവർദ്ധിത പ്രൊജക്ടുകൾക്ക് ഓൺലൈൻ പരിശീലനം 

ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി മൂല്യവർദ്ധിത പ്രൊജക്ടുകൾ പരിചയപ്പെടുത്തുന്ന ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ എന്റർപ്രണർഷിപ്പിന്റെ രണ്ടാം ഘട്ടമായ വിവിധ മൂല്യവർദ്ധിത പ്രൊജക്ടുകൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ ട്രെയിനിംഗ് ഒക്ടോബർ 27 മുതലാണ് സംഘടിപ്പിക്കുന്നത്. ചെറുകിട സംരംഭകർക്ക് ആരംഭിക്കാൻ കഴിയുന്ന തേങ്ങ അധിഷ്ഠിത മൂല്യവർദ്ധിത പ്രാെജക്ടുകൾ പരിചയപ്പെടുത്തുന്ന ഓൺലൈൻ പരിശീലനമാണ് നടത്തുന്നത്. www.kied.info എന്ന വെബ്സൈറ്റിലുടെ രജിസ്റ്റർ ചെയ്യാം. ഫോൺ: 7403180193

ലഹരി മുക്ത കേരളം : ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു 

കേരള പിറവി ദിനത്തോടനുബന്ധിച്ച് എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 'ലഹരിമുക്ത കേരളം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കൂടാതെ ഹൈസ്കൂൾ/ഹയർ സെക്കന്ററി സ്കൂളുകളിൽ കയ്യെഴുത്ത് പുസ്തക മത്സരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനതല മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാന വിതരണവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലയിലെ എക്സൈസ് ഓഫീസുകളിൽ ലഭ്യമാണ്. ഫോൺ : 9446358814, 9446025417


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments