പ്രിയങ്കയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

പട്ടിക്കാട്. ഉത്തർ പ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക സമരത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയതിനെ തുടർന്ന് കൊല്ലപ്പെട്ട  കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ വന്ന  പ്രിയങ്ക ഗാന്ധിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത യു.പി. പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഇന്നലെ വൈകീട്ട് പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന കർഷകർക്കിടയിലേയ്ക്ക് കാർ ഓടിച്ചു കയറ്റി അവരെ കൊലപ്പെടുത്തിയത് കേന്ദ്രം ഭരിക്കുന്ന മന്ത്രിയുടെ മകനാണ് എന്നും  കോൺഗ്രസ് ഭരണമില്ലാത്ത ഇന്ത്യ എവിടെ എത്തി നിൽക്കുന്നുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്നലെ ലഖിംപുർ ഖേരിയിലുണ്ടായതെന്നും കെ.സി അഭിലാഷ് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് റോയ് കെ ദേവസി അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ലീലാമ്മ തോമസ്, കെ.പി ചാക്കോച്ചൻ, സുശീല രാജൻ, പ്രവീൺ രാജു, ഷൈജു കുരിയൻ, ടി വി ജോൺ, ജോർജ് വർഗീസ്, പി.ജി ബേബി, സിജി ചാക്കോ, സി.കെ ഷണ്മുഖൻ, ഭവാനി രാജൻ, റെജി പാണംകുടി, ഷിബു പീറ്റർ, ജിഫിൻ ജോയ്, സജാദ് ഇബ്രാഹിം ജോജോ, ശരത്, സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments