വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായുള്ള കാൻവാസ് ബാനർ പെയിന്റിംഗ് മത്സരത്തിൽ നിന്ന്
പീച്ചി. കാടഴകുകൾ കാനവാസിലേക്ക് പകർത്തുകയാണ് ഒരു കൂട്ടം കുട്ടികൾ. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പീച്ചി ഉദ്യാനത്തിൽ സംഘടിപ്പിച്ച കാൻവാസ് ബാനർ പെയിന്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്നവരാണ് വന്യ സൗന്ദര്യം കാൻവാസിലേക്ക് പകർത്തുന്നത്. ഒക്ടോബർ 2 മുതൽ 8 വരെയാണ് വന്യജീവി വാരാഘോഷ പരിപാടികൾ. ഗാന്ധിജയന്തി ദിനത്തിൽ കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പീച്ചി ഫോറസ്റ്റ് സ്‌റ്റേഷനിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് ടി.വി ലോഹ്യ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച പീച്ചി ഉദ്യാനത്തിൽവെച്ചു നടത്തിയ കാൻവാസ് ബാനർ പെയിന്റിംഗ് മത്സരം പീച്ചി വൈൽഡ്‌ലൈഫ് വാർഡൻ പി.എം പ്രഭുവും ഉദ്ഘാടനം ചെയ്തു. വിവധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കായി വെബിനാറുകൾ, ഓൺലൈൻ ചിത്രരചനാ മത്സരങ്ങൾ, പീച്ചി റിസർവോയർ കാച്ച്‌മെന്റ് ഏരിയയിലെ പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയ പരിപാടികളാണ് വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്നത്.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments