മലയോര ഹൈവേ റൂട്ട് മാറ്റം: നാട്ടുകാരുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ മലയോര മേഖലയിലൂടെ മലയോര ഹൈവേയുടെ റൂട്ട്  അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പുശേഖരണം നടത്തി. മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപ്പാറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു. പൊതു പ്രവർത്തകനായ ഷാജി കോടങ്കണ്ടത്ത് പദ്ധതി വിശദീകരണം നടത്തി. തൃശൂർ ജില്ലയിൽ മലയോര മേഖലയിലൂടെ കടന്നു പോകുന്ന മലയോര ഹൈവേ പാണഞ്ചേരി പഞ്ചായത്തിൽ പീച്ചി ഡാം റോഡിലൂടെയും  മണ്ണുത്തി   വടക്കഞ്ചേരി ദേശീയപാതയിലൂടെയുമാണ് കടന്നുപോകുന്നത്.   എന്നാൽ ഇത് ഭൂരിപക്ഷ  മലയോര മേഖലയുള്ള പാണഞ്ചേരിക്കു ഗുണകരമാവില്ലെന്നും  വിലങ്ങന്നൂരിൽ നിന്നും പീച്ചി,  പട്ടിലുംകുഴി, പൂളച്ചോട്, മൈലാട്ടുംപാറ,  തെക്കുംപാടം,  വഴുക്കുംപാറ റൂട്ടിലൂടെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാൽ പദ്ധതി പൂർത്തീകരണത്തിന് കാലതാമസം വരുമെന്നും ചെലവ് വർധിക്കുമെന്നും ചൂണ്ടിക്കാട്ടി  സർക്കാർ ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. നിലവിലെ റൂട്ട് അവികസിത മലയോര മേഖലക്കു പ്രയോജനമില്ലന്നു ചൂണ്ടി കാണിച്ച്  പൊതു പ്രവർത്തകനായ ഷാജി.ജെ.കോടങ്കണ്ടത്ത്, പഞ്ചായത്തംഗങ്ങളായിരുന്ന കെ.പി.എൽദോസ്, സാലി തങ്കച്ചൻ എന്നിവർ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി നാലു മാസത്തിനുള്ളിൽ മലയോര ഹൈവേയുടെ ഉദ്ദേശ ലക്ഷ്യങ്ങളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിൽ റൂട്ട് മാറ്റം സംബന്ധിച്ച തീരുമാനം എടുക്കാൻ ഉത്തരവിട്ടിരുന്നു. 
മലയോര മേഖലയിലൂടെ മലയോര ഹൈവേയുടെ  അനുവദിക്കണമെന്നാവശ്യപ്പെട്ടു റവന്യൂ മന്ത്രി കെ.രാജൻ, പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്ക് നൽകാനുള്ള നിവേദനത്തിനുവേണ്ടിയാണ്  ഒപ്പു ശേഖരണം നടത്തിയത്. പഞ്ചായത്ത് അംഗങ്ങളായ കെ.പി. ചാക്കോച്ചൻ,  ബാബു തോമസ്, ഷൈജു കുരിയൻ എന്നിവരും ഷിബു പോൾ, കെ. പി. എൽദോസ്, ശരത്ത് തമ്പുരാട്ടി പറമ്പ്, സജി താന്നിക്കൽ, യാക്കോബ് പയ്യപ്പിള്ളി, സി വി ജോസ്, എം ജെ ഐസക്, എ.സി മത്തായി, എന്നിവരും പങ്കെടുത്തു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments