നയരൂപീകരണത്തിലെ ജനാധിപത്യമാണ് സിപിഐഎമ്മിന്റെ ശക്തി: മുരളി പെരുനെല്ലി


പട്ടിക്കാട്. പാർട്ടി നയ രൂപീകരണത്തിലെ ജനാധിപത്യമാണ് സിപിഐഎമ്മിന്റെ ശക്തി എന്ന് സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗം മുരളി പെരുനെല്ലി പറഞ്ഞു. 23-ാമത് പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി സിപിഐഎം പാണഞ്ചേരി ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർത്തും ജനാധിപത്യപരമായ രീതിയിൽ പാർട്ടി മെമ്പർമാർക്ക് എല്ലാ അധികാര അവകാശങ്ങളും കൊടുക്കുന്ന പാർട്ടിയാണ് സിപിഎം. ബിജെപിയുടെയും കോൺഗ്രസിന്റെയും പാർട്ടി നയരൂപീകരണത്തിൽ ജനാധിപത്യ സമ്പ്രദായങ്ങൾക്ക് യാതൊരു സ്ഥാനവുമില്ല.  ബിജെപിയുടെ നയരൂപീകരണം നടക്കുന്നത് നാഗ്പൂരിലെ ആർഎസ്എസ് 


ആസ്ഥാനത്തും കോൺഗ്രസിന്റേത് മുസ്ലീം ലീഗ് കേന്ദ്രമായ  മലപ്പുറത്തെ പാണക്കാട്ടുമാണെന്ന് അദ്ദേഹം ആരോപിച്ചു.  രാവിലെ 10ന് സമ്മേളനവേദിയായ പട്ടിക്കാട് തേർമഠം ഓഡിറ്റോറിയത്തിലെ എൻ ഐ മണി നഗറിൽ നിന്ന് ആരംഭിച്ച പ്രകടനം പാണഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്തു തയ്യാറാക്കിയ പ്രത്യേക വേദിയിൽ നടത്തിയ പതാക ഉയർത്തൽ ചടങ്ങിനു ശേഷം തിരികെ സമ്മേളന സ്ഥത്ത് എത്തി. ഉദ്ഘാടന യോഗത്തിൽ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, എം.എം അവറാച്ചൻ, കെ.ആർ രവി, ടി. ശ്രീകുമാർ, കെ.വി ചന്ദ്രൻ, പി.എസ് വിനയൻ, സാവിത്രി സദാനന്ദൻ, ഷീല അലക്‌സ്, സി.പി വില്യംസ്, പി.വി സുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പാണഞ്ചേരി ലോക്കൽ കമ്മിറ്റികളിലെ 16  ബ്രാഞ്ച് സമ്മേളനങ്ങൾ തിരഞ്ഞെടുത്ത 75 ഓളം പ്രതിനിധികൾ പങ്കെടുക്കും.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments