മുടിക്കോട്. വെള്ളക്കെട്ട് മൂലം യാത്രാദുരിതം നേരിട്ട താളിക്കോട് ടീംസ് കോളേജ് റോഡും കാനയും വാർഡ് മെമ്പർ ആരിഫ റാഫിയുടെ നേതൃത്വത്തിൽ പ്രദേശവാസിളുടെ സഹകരണത്തോടെ വൃത്തിയാക്കി. കനത്ത മഴയിൽ ഉണ്ടായ മണ്ണിടിച്ചിൽ ആണ് ഈ പ്രദേശങ്ങളിലെ കാനകൾ മൂടിപ്പോകാൻ കാരണമായത്. ആഴ്ചകളായി സഞ്ചാര യോഗ്യമല്ലാതിരുന്ന റോഡും പരിസരവും പ്രദേശവാസികൾ തന്നെ മുന്നിട്ടിറങ്ങി വൃത്തിയാക്കുകയായിരുന്നു എന്ന് വാർഡ് മെമ്പർ പറഞ്ഞു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments