പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന തങ്കച്ചൻ മാസ്റ്ററുടെ ഓർമ്മകളുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തു ചേരുന്നു. ഒക്ടോബർ 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ തങ്കച്ചൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചിട്ടുണ്ട്. തങ്കച്ചൻ മാസ്റ്ററുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും, അധ്യാപകരും വിദ്യാർത്ഥികളും കുടുംബാംഗങ്ങളും അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 9947698405 (എം.ജെ സിജു), 9961835305 (ഷിബു പോൾ)
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments