ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു
പട്ടികജാതി വികസന വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള വടക്കാഞ്ചേരി ഗവൺമെൻ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർസെക്കന്ററി വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നവംബർ 3 രാവിലെ 10 ന് കൊമേഴ്സ്, ഉച്ചയ്ക്ക് 2 ന് ഇക്കണോമിക്സ് വിഷയത്തിൽ അഭിമുഖം നടത്തും. നവംബർ 5 രാവിലെ 10 ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഉച്ചയ്ക്ക് 2 ന് ഇംഗ്ലീഷ്, നവംബർ 6 രാവിലെ 10 ന് മലയാളം എന്നീ വിഷയങ്ങളിലും നിശ്ചിത സമയക്രമങ്ങളിലായി അഭിമുഖം നടത്തും. സ്കൂൾ ഹോസ്റ്റലിൽ താമസിച്ചു പഠിപ്പിക്കുവാൻ താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളും പകർപ്പുകളും സഹിതം സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണമെന്ന് വടക്കാഞ്ചേരി ഗവൺമെൻ്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04884 235356
സൈനിക സ്‌കൂൾ പ്രവേശന പരീക്ഷ: അപേക്ഷ തീയതി നവംബർ അഞ്ചിലേക്ക് നീട്ടി
ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2022 ലെ ഓൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ അഞ്ചിന് വൈകിട്ട് അഞ്ച് വരെ നീട്ടി. ആറാം ക്ലാസ്സിലേക്കും ഒൻപതാം ക്ലാസ്സിലേക്കും പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 'https://www.aissee.nta.nic.in' എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ ഫീസടക്കാനുള്ള അവസാന തീയതി നവംബർ അഞ്ച് രാത്രി 11:50 വരെയാണ്. നവംബർ 07 മുതൽ 21 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ടായിരിക്കും. 2022 ജനുവരി ഒൻപതിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ തീയതിയിൽ മാറ്റമില്ല. പരീക്ഷയെ സംബന്ധിച്ച എല്ലാ വിവരങ്ങളും NTA യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് 0471 2781400, ഇമെയിൽ: sainikschooltvm@gmail.com, , http://sainikschooltvm.nic.in.
ശീതകാല പച്ചക്കറി കൃഷിയിൽ ഓൺലൈൻ കോഴ്‌സ് നവംബർ 8 മുതൽ
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഇപഠന കേന്ദ്രം വഴി നടപ്പിലാക്കുന്ന 'ശീതകാല പച്ചക്കറി കൃഷി' എന്ന മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (എംഓഓസി) നവംബർ 8 മുതൽ ആരംഭിക്കും. പൂർണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന കോഴ്‌സിൽ പഠിക്കാൻ താൽപര്യമുള്ളവർ നവംബർ 7 നകം പേര് രജിസ്റ്റർ ചെയ്യണം. കേരള കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ നടപ്പിലാക്കുന്ന ഈ കോഴ്‌സ് പൂർണ്ണമായും മലയാളത്തിലാണ്. ഒൻപത് സെഷനുകളിലായി 20 ദിവസം ദൈർഘ്യമുള്ള ഈ കോഴ്‌സ് കെ എ യു (എംഓഓസി) പ്ലാറ്റ്‌ഫോമിലൂടെ പഠിതാവിന് പ്രയോജനപ്പെടുത്താം. കമ്പ്യൂട്ടർ /സ്മാർട്ട് ഫോൺ എന്നിവയുടെ സഹായത്തോടെ കോഴ്‌സ് പഠിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കിൽ നിശ്ചിത ഫീസ് അടച്ചു സർട്ടിഫിക്കറ്റ് നേടാം.
www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കോഴ്‌സിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് നവംബർ 8 മുതൽ 'പ്രവേശനം' എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് യുസർ ഐ ഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ക്ലാസുകളിൽ പങ്കെടുക്കാം.
ജേണലിസം കോഴ്സിന് സീറ്റൊഴിവ്
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിൽ കോഴിക്കോട് സെന്ററിൽ സീറ്റുകൾ ഒഴിവുണ്ട്. ബിരുദധാരികൾക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകൾ സഹിതം നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. പഠനസമയത്ത് വാർത്ത ചാനലിൽ പരിശീലനം, ഇന്റേൺഷിപ്പ് , പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ആങ്കറിങ്, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അവസാന തിയതി നവംബർ 6. വിലാസം: കെൽട്രോൺ നോളഡ്ജ് സെന്റർ, അംബേദ്‌കർ ബിൽഡിംഗ് , റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോൺ: 9544958182 , 8137969292
ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് നവംബര്‍ 19 ന്
തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പൊലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് നവംബര്‍ 19 ന് നടക്കും.
പരാതികള്‍ നവംബര്‍ എട്ടിന് മുമ്പ് പൊലീസ് ആസ്ഥാനത്ത്
spctalks.pol@ kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments