കുട്ടികൾക്ക് പേപ്പർ പേന നിർമ്മാണത്തിൽ പരിശീലനം നൽകി

പരിശീലന പരിപാടി പാണഞ്ചേരി പഞ്ചായത്ത് അസി.സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭ കുട്ടികൾക്ക് പേപ്പർ പേന നിർമ്മാണത്തിൽ പരിശീലനം നൽകി. വിവിധ വാർഡുകളിൽ നിന്നായി 46 കുട്ടികളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ഇവിടെ പേന നിർമ്മാണത്തിൽ പരിശീലനം ലഭിച്ച കുട്ടികൾ തന്നെയായിരിക്കും അതത് വാർഡുകളിൽ വരുംദിവസങ്ങളിൽ  മറ്റു കുട്ടികൾക്ക് പരിശീലനത്തിന് നേതൃത്വം നൽകുക. വിവിധതരം കളർ പേപ്പറുകൾ ഉപയോഗിച്ചാണ് പേപ്പർ പേനകൾ നിർമ്മിക്കുന്നത്. പാണഞ്ചേരി കുടുംബശ്രീ ഓഫീസിൽ സംഘടിപ്പിച്ച പരിശീലന പരിപാടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു.  കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി ക്ലാസെടുത്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ, ബാലസഭ കൺവീനർ അനുപമ അനിൽകുമാർ, സിഡിഎസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments