പാണഞ്ചേരിയിലെ ഹരിത കർമ്മസേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ വീടുകളിലും കടകളിലും നേരിട്ട് ചെന്ന് ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ള ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ  ശേഖരിക്കും. ഇവ കഴുകി വൃത്തിയാക്കി ഹരിതകർമ്മ സേനയ്ക്ക് കൈമാറണം. വീടുകളിൽ നിന്ന് ഇവ ശേഖരിക്കുന്നതിന് 50 രൂപയും വ്യാപാരസ്ഥാപനങ്ങൾ 100 രൂപയും നൽകണം. 



പദ്ധതിക്കുവേണ്ടി സംസ്ഥാനത്ത് ആദ്യമായി ഒരു ഇലക്ട്രിക് ഓട്ടോറിക്ഷയും പാണഞ്ചേരി പഞ്ചായത്ത് സ്വന്തമായി വാങ്ങിയിട്ടുണ്ട്. ഹരിതകർമ്മ സേനയുടെ തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ഇന്നലെ യോഗം ചേർന്നിരുന്നു. പഞ്ചായത്ത് വൈസ്  പ്രസിഡണ്ട്  സാവിത്രി സദാനന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.ടി ജലജൻ, സുബൈദ അബൂബക്കർ കെ.വി.അനിത എന്നിവരും പങ്കെടുത്തു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments