പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് ഭാഗത്തെ രണ്ട് സർവ്വീസ് റോഡുകളിലെയും അടച്ച കുഴികളൊക്കെ വീണ്ടും തുറന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുക തന്നെയാണ്. കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നവണ്ണം വെറുതെ മെറ്റൽ മാത്രമിട്ട് കുഴികൾ അടച്ചിരുന്നു .അതൊക്കെ വീണ്ടും തുറന്നുകഴിഞ്ഞു. നാലു തവണ വണ്ടി ഓടുമ്പോഴേക്കും മെറ്റലിട്ടതൊക്കെ ഇളകിത്തെറിച്ച് പോകും.

സർവ്വീസ് റോഡിലെ കുഴികളിൽ കയറിയിറങ്ങി വാഹനങ്ങൾ മുന്നോട്ടുനീങ്ങാൻ സമയമെടുക്കുന്നതോടെ റോഡിൽ വാഹനങ്ങളുടെ നിര നീളും. പണ്ട് കുതിരാനാലുണ്ടായിരുന്ന ഗതാഗതക്കുരുക്ക് ഇപ്പോൾ പട്ടിക്കാട് സെന്ററിലാണ്. വെള്ളം കെട്ടിക്കിടക്കുന്നതാണ് റോഡ് തകരാനുള്ള പ്രധാന കാരണം. മഴ പെയ്താൽ ഒരു തുള്ളി വെള്ളം പോലും റോഡിൽ നിന്ന് ഒഴുകി പോകില്ല. അത്രയ്ക്കും അശാസ്ത്രീയമായാണ് ഇരു ഭാഗത്തെയും കാനകൾ നിർമ്മിച്ചിരിക്കുന്നത്. സർവ്വീസ് റോഡുകൾ പൂർണ്ണമായും ടാറിംഗ് നടത്തണം. ഇപ്പോൾ ദേശീയ പാതയിൽ വാണിയമ്പാറ ഭാഗത്ത് ടാറിംഗ് നടക്കുന്നുണ്ട്. അതുകൊണ്ട് പട്ടിക്കാട് സർവ്വീസ് റോഡ് ടാറിംഗ് നടത്താൻ സൗകര്യമുണ്ട്. കരാർ കമ്പനിയെക്കൊണ്ട് സർവ്വീസ് റോഡുകളിൽ ടാറിംഗ് നടത്താൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണം.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments