സ്പോട്ട് അഡ്മിഷന്‍
തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍ ഒക്ടോബര്‍ 4ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഐ ടി ഐ / കെ ജി സി ഇ വിഭാഗത്തിലെ ഇലക്ട്രോണിക്‌സ്, സിവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് രാവിലെ 9.30 മുതല്‍ 10.30 വരെയുള്ള സമയത്ത് അഡ്മിഷനില്‍ പങ്കെടുക്കാം.എച്ച് എസ് ഇ /വി എച്ച് എസ് ഇ വിഭാഗത്തിലെ എസ് സി, ഇഡബ്ല്യൂ വിഭാഗത്തിലെ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് രാവിലെ 9.30 മുതല്‍ 10.30 വരെയുള്ള സമയത്ത് പങ്കെടുക്കാം. ജില്ലാ റാങ്ക് അടിസ്ഥാനത്തില്‍1-300 വരെയുള്ള ഈഴവ, മുസ്ലിം, ബാക്ക്‌വേഡ് ഹിന്ദു വിഭാഗക്കാര്‍ക്ക് 10.30 മുതല്‍ 11.30 വരെയും 300 മുതല്‍ റാങ്ക് ലിസ്റ്റില്‍ വരുന്ന പ്രസ്തുത വിഭാഗക്കാര്‍ക്ക് 11.30 മുതല്‍ 12.30 വരെയുള്ള സമയത്തും അഡ്മിഷനില്‍ പങ്കെടുക്കാം.പ്രവേശനം ലഭിക്കുന്നവര്‍ 13,780 രൂപ ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡ് മുഖേനയും 200 രൂപ ക്യാഷ് ആയും ഫീസ് അടക്കണം. മുകളില്‍ പറഞ്ഞ ലിസ്റ്റില്‍ കോവിഡ് രോഗികള്‍, ക്വാറന്റീന്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ 9048685105, 9447581736 എന്നീ നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍: 0487 2333290
ഓര്‍മ്മക്കുറിപ്പുകള്‍ ക്ഷണിക്കുന്നു
സി.അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സ്മരണികയിലേയ്ക്ക് കോളേജിനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളും ഫോട്ടോകളും ക്ഷണിക്കുന്നു. 1972 മുതല്‍ കോളേജില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍, കോളേജിന്റെ ഭാഗമായിരുന്ന അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരില്‍ നിന്നാണ് ഓര്‍മ്മക്കുറിപ്പുകള്‍ ക്ഷണിക്കുന്നത്. തിരഞ്ഞെടുക്കുന്ന കുറിപ്പുകളും ഫോട്ടോകളും സ്മരണികയില്‍ ഉള്‍പ്പെടുത്തും. താല്‍പര്യമുള്ളവര്‍ തങ്ങളുടെ രചനകള്‍ നവംബര്‍ ഒന്നാം തീയതിക്ക് മുന്‍പായി അയയ്ക്കുക. വിലാസം: ഡോ.ആശാ ജി,അസോസിയേറ്റ് പ്രൊഫസര്‍,ഹിന്ദി വിഭാഗം (എഡിറ്റര്‍,സോവനീര്‍)ശ്രീ സി അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജ്, കുട്ടനെല്ലൂര്‍ തൃശൂര്‍ 680014 ഇമെയില്‍: edscamgct50@gmail.com, ഫോണ്‍: 91 80759 88676
ഹരിതകര്‍മ്മ സേനയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
മുരിയാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയില്‍ പ്രവര്‍ത്തിക്കുന്നതിനായി താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18 നും 50 നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും പ്ലാസ്റ്റിക് മുതലായ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് തയ്യാറുള്ളവര്‍ക്കും അപേക്ഷിക്കാം. അവസാന തിയതി ഒക്ടോബര്‍ 10. താല്‍പര്യമുള്ളവര്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.
സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സീറ്റൊഴിവ്
ചേലക്കര ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തിലെ ബിഎ ഇക്കണോമിക്‌സ്, ബികോം എന്നീ കോഴ്‌സുകളിലേയ്ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ രണ്ട് സീറ്റ് ഒഴിവുണ്ട്. യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ച യോഗ്യതയുള്ളവര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ക്യാപ്പ് ഐഡിയും മറ്റ് അനുബന്ധ രേഖകളും സഹിതം ഒക്ടോബര്‍ എട്ടിന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.ഫോണ്‍: 0488253090
സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2021 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിച്ച് തുടങ്ങി. അപേക്ഷ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0487-2360490
പി എസ് സി റാങ്ക് പട്ടിക റദ്ദാക്കി
തൃശൂര്‍ ജില്ലയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 222/2015) റാങ്ക് പട്ടിക കാലാവധി 2021 ആഗസ്റ്റ് 5 മുതല്‍ റദ്ദാക്കി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments