വിജയികൾക്ക് മന്ത്രി കെ. രാജൻ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
വാണിയമ്പാറ. അന്തർദേശീയ പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റർനാഷണൽ സംസ്ഥാനതലത്തിൽ നടത്തിയ നാടൻ പൂക്കളമത്സരത്തിൽ ഏറ്റവും മികച്ച പൂക്കളമൊരുക്കിയ മണിയൻ കിണർ കോളനിയിലെ പൗർണമി അനിൽ, ആര്യനന്ദ സി. കെ., ആർദ്ര അനിൽ എന്നിവർക്ക് കേരള റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അവാർഡുകൾ വിതരണം ചെയ്തു. 99 പേർ പങ്കെടുത്ത പൂക്കള മത്സരത്തിലെ മറ്റൊരു വിജയിയായ കോഴിക്കോട് നടക്കാവ് സ്വദേശി ശാന്ത അച്യുതനുള്ള പുരസ്‌കാരവും സമ്മാനിച്ചു. ഓയിസ്‌ക ഇന്റർനാഷണലും സംസ്ഥാന ഔഷധസസ്യ ബോർഡും ചേർന്ന് വംശനാശ
ഭീഷണി നേരിടുന്ന ഇലവംഗ തൈകൾ വിലതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഊര് മൂപ്പൻ കുട്ടന് നൽകി മന്ത്രി നിർവഹിച്ചു. നടൻ ജയരാജ് വാര്യർ മുഖ്യാതിഥിയായിരുന്നു. ഓയിസ്‌ക ഇന്റർനാഷണൽ പ്രസിഡണ്ട് ഡോ. കെ. എസ്. രജിതൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഔഷധസസ്യ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ടി. കെ. ഹൃദീക്, മണിയൻ കിണർ കോളനി നിവാസിയും സാമൂഹിക പഠനകേന്ദ്രം ഫെസിലിറ്റേറ്ററും ആയ കെ. കെ. മനീഷ എന്നിവർ സംസാരിച്ചു. ഓയിസ്‌ക എക്‌സിക്യൂട്ടീവ് മെമ്പർ സിന്ധു സപ്തവർണ്ണ, ഡോ. സോണി പീറ്റർ, ഓയിസ്‌ക സെക്രട്ടറി സുരേഷ് വാരിയർ മണിയൻ കിണർ കോളനിയിലെ കുട്ടികൾക്ക് സംസ്ഥാനതലത്തിൽ നടത്തിയ ഇത്തരമൊരു മത്സരത്തിൽ ആദ്യമായാണ് അവാർഡ് ലഭിക്കുന്നതെന്നും കോളനിയിൽ വച്ച് മന്ത്രി അവാർഡ് സ്വീകരിക്കുന്നത് ആദ്യമായാണെന്നും കോളനി നിവാസികൾ അഭിപ്രായപ്പെട്ടു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments