കണ്ണാറ. ജില്ല കുടുംബശ്രീ മിഷന്റെ ജെന്റർ റിസോഴ്‌സ് വാരാചരണത്തിന്റെ പാണഞ്ചേരി പഞ്ചായത്ത് തല പരിപാടികൾ കണ്ണാറ എയുപി സ്‌കൂളിൽ വെച്ച് നടന്നു. സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാർഡന്റെ കണ്ണാറ, വീണ്ടശ്ശേരി വാർഡുകളിലെ പ്രവർത്തനോദ്ഘാടനവും ഇതോടൊപ്പം നടന്നു. കണ്ണാറ വാർഡിലെ പരിപാടി മെമ്പർ രേഷ്മ സജീഷും വീണ്ടശ്ശേരി വാർഡിലേത് മെമ്പർ ബീന പൗലോസും ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാരാചരണത്തിന്റെ ഭാഗമായി ജെന്റർ റിസോഴ്‌സ് പേഴ്‌സൺ മേരി സണ്ണി ക്ലാസ്സെടുത്തു. സിഡിഎസ് രാധ വാസു, ന്യൂട്രി ഗാർഡൻ റിസോഴ്‌സ് പേഴ്‌സൺ മിനി ജോണി എന്നിവരും പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments