താമരവെള്ളച്ചാൽ കോളനിയിലെ സാമൂഹ്യപഠനകേന്ദ്രം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു; ഇന്റർനെറ്റും എത്തി


പീച്ചി. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ളവയാണെന്ന് റവന്യൂ മന്ത്രി. കെ. രാജൻ പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമരവെള്ളച്ചാൽ പട്ടിക വർഗ്ഗ കോളനിയിൽ പണി പൂർത്തീകരിച്ച സാമൂഹ്യ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് മഹാമാരിക്കാലത്ത് ആരോഗ്യമേഖലയിൽ മാത്രമല്ല വിദ്യാഭ്യാസമേഖലയിലും നാം നേരിട്ട കടുത്ത വെല്ലുവിളികൾക്കെതിരെ  ആദ്യഘട്ടത്തിൽ  പ്രവർത്തനരംഗങ്ങളെ സജ്ജമാക്കാനും തൃശൂർ ജില്ല പഞ്ചായത്തിന് കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു.  ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനസൗകര്യത്തിനായി ഒരുക്കിയ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ ഉദ്ഘാടനവും നടന്നു.  576 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 1 ക്ലാസ്സ് റൂമും 2 ടോയ്‌ലറ്റുകളും റാമ്പും ഉൾപ്പെടെയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. മുൻ എംപി സി എൻ ജയദേവന്റെ 2018-19 ഈ വർഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ജില്ലാ നിർമിതി കേന്ദ്രത്തിന് ആയിരുന്നു നിർമാണച്ചുമതല. 16 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം കോളനിയിലെ ഓൺലൈൻ പഠനസൗകര്യത്തിനായി തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെയും വൈഫൈ സംവിധാനത്തിന്റെയും ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മാസ്റ്ററും നിർവഹിച്ചു.  പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.വി അനിത, സുബൈദ അബൂബക്കർ, വാർഡ് മെമ്പർ അജിത മോഹൻദാസ്, പി ലത (നിർമ്മിതികേന്ദ്രം, തൃശൂർ),ബിഎസ്എൻഎൽ ഡിവിഷണൽ എഞ്ചിനീയർ ഷാബു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സബിത, പഞ്ചാത്തംഗം ബാബു തോമസ്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ, സിപിഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, ഊര് മൂപ്പൻ എം.കെ സദാനന്ദൻ എന്നിവർ പങ്കെടുത്തു.


താമരവെള്ളച്ചാൽ ആദിവാസി ഊരിൽ ഓൺലൈൻ പഠനത്തിനായി ഒപ്റ്റിക് ഫൈബർ കേബിൾ ഉപയോഗിച്ചാണ് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയത്.  തൃശൂർ ജില്ലയിലെ ആദിവാസി ഊരുകളിൽ ബി എസ് എൻ എല്ലും മറ്റ് നെറ്റ് വർക്ക് ദാതാക്കളുമായി ചേർന്ന് ഇന്റർനെറ്റ് സൗകര്യമൊരുക്കന്നതിനുള്ള ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മാസ്റ്റർ പ്രഖ്യാപിച്ച പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താമരവെള്ളച്ചാലിൽ കണക്റ്റിവിറ്റി എത്തിച്ചത്.  ആദിവാസി ഊരിലെ അമ്പത്തിയാറോളം കുട്ടികൾക്കും  തൊട്ടടുത്ത എസ് സി കോളനിയിലെ കുട്ടികൾക്കും  ഈ സൗകര്യം പ്രയോജനപ്പെടുത്താം. നാല് കിലോമീറ്ററോളം കേബിൾ വലിച്ച്  വൈഫൈ മോഡം സ്ഥാപിച്ചാണ്  ഊരിലെ സാമൂഹ്യ പഠന കേന്ദ്രത്തിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയത്.  പുതിയ ഇന്റർനെറ്റ് കണക്റ്റിവിറ്റി മുഖേനയുള്ള ഊരിലെ പഠന സൗകര്യം വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റും ബി എസ് എൻ എൽ ഉദ്യോഗസ്ഥരും  കഴിഞ്ഞ ആഴ്ച താമരവെള്ളച്ചാൽ കോളനി സന്ദർശിച്ചിരുന്നു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments