കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു


ഒല്ലൂക്കര. തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ  കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റി  ഒല്ലൂക്കര മണ്ഡലത്തിലെ വട്ടക്കല്ല് സംസം പാർക്ക് 61-ാമത് ബൂത്തിൽ രൂപീകരിച്ചു.  കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.സി അഭിലാഷ് യോഗം ഉദ്ഘാടനം ചെയ്‌തു. എല്ലാവീട്ടിലും കോൺഗ്രസ് എല്ലാവരിലും കോൺഗ്രസ്  എന്നതാണ്  കോൺഗ്രസിന്റെ ലക്ഷ്യമെന്ന്  അഭിലാഷ് പറഞ്ഞു. യൂണിറ്റ് സെക്രട്ടറി സി.എസ് സജിന അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ്‌ നേതാവ് അബ്‌ദുൾ ഖാദർ പതാക ഉയർത്തി.  20 കുടുംബങ്ങൾ അടങ്ങുന്നതാണ് ഒരു യൂണിറ്റ്. യൂണിറ്റിൽനിന്നും ഒരു വനിത ഉൾപ്പെടെ 5 ഭാരവാഹികളെ തെരഞ്ഞെടുത്തു.   പ്രസിഡന്റ്‌ അനിമോൻ, സെക്രട്ടറി സി എസ് സജിന, ട്രഷറർ ശാഹുൽ, രണ്ട് ബൂത്ത് പ്രതിനിധികൾ റെജിബ്, സനീഷ് എന്നിവരെയും തെരഞ്ഞെടുത്തു.  കോൺഗ്രസ് നേതാക്കളായ കെ കെ അരുൺ, കാസിം, സിദ്ദിഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments