പീച്ചി. പീച്ചി ഡാം റിസർവോയറിൽ ജലവിതാനം പരമാവധിയായ 79.25 മീറ്ററിന് അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറിൽ ഒരു സെന്റീമീറ്റർ എന്ന തോതിൽ ജലവിതാനം ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതുപ്രകാരം റിസർവ്വോയറിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 56.19 മീറ്റർ ക്യൂബ് ആണ്. ഇന്ന് രാവിലെ ഒമ്പതിന് 79.03 മീറ്റർ ആയിരുന്നു ജലവിതാനം. റിസർവോയറിലേക്ക് വരുന്ന നീരൊഴുക്ക് കണക്കിലെടുത്ത് ഡാമിന്റെ 4 ഷട്ടറുകളും 4 ഇഞ്ച് വീതം തുറന്നിരുന്നു. കാലാവസ്ഥ പ്രവചനപ്രകാരം തൃശ്ശൂർ ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് ഉള്ളതിനാൽ റിസർവ്വോയറിന്റെ പരമാവധി ശേഷിയിലേയ്ക്ക് കടക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തൃശൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നാലു മണിക്ക് പീച്ചി ഡാമിന്റെ 4 ഷട്ടറുകളും കൂടുതൽ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡാമിലെ ജലം ഒഴുകി പോകുന്ന മണലിപ്പുഴയുടെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും പോലീസ് സംവിധാനങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും പൊതു സാഹചര്യത്തെ നേരിടുന്നതിനു സജ്ജരാകണമെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments