മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു


പട്ടിക്കാട്.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പാണഞ്ചേരി പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ നിന്നായി 4 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചു. എടപ്പലം വാർഡിലെ തമ്പുരാട്ടിപ്പടിയിൽ നിന്ന് രണ്ടു കുടുംബങ്ങളെ എടപ്പലം അങ്കണവാടിയിലേക്കാണ് മാറ്റിയത്. വീണ്ടശ്ശേരി വാർഡിലെ ഒരു കുടുംബം ബന്ധുവീടിലേക്കും മറ്റൊരു കുടുംബം അങ്കണവാടിയിലേക്കുമാണ് താമസം മാറ്റിയത്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കണമെന്ന കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ്, റവന്യൂ, പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്നാന്ന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷുക്കൂർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പാണഞ്ചേരി വില്ലേജ് ഓഫീസർ എ.എ ജയൻ എന്നിവർ ആവശ്യമായ നടപടികൾ സ്വീകരിച്ചു. 


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments