കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയത് ജോസ് വള്ളൂർ സംസാരിക്കുന്നു
മണ്ണുത്തി. ബൂത്ത് തലത്തിൽ കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നത് പാർട്ടിയെ അടിതട്ടിൽ തന്നെ ശക്തിപ്പെടുത്താൻ സഹയകമാകുമെന്ന് ഡിസിസി പ്രസിഡണ്ട് ജോസ് വളളൂർ പറഞ്ഞു. ഇന്നലെ മണ്ണുത്തി അയ്യപ്പ ഇൻ ഓഡിറ്റോറിയത്തിൽ ചേർന്ന കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു വള്ളൂർ. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. കോൺഗ്രസിന്റെ സെമി കേഡർ സമ്പ്രദായം പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞതായി അഭിലാഷ് അഭിപ്രായപ്പെട്ടു.
മുൻ എംഎൽഎ മാരായ പി.എ മാധവൻ, ടി.വി ചന്ദ്രമോഹൻ, യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി, കെപിസിസി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, എ പ്രസാദ്, ജോസഫ് ടാജറ്റ്, സുന്ദരൻ കുന്നത്തുള്ളി, ലീലാമ്മ തോമസ്, എംയു മുത്തു, സി വി ജോസ് തുടങ്ങിയവർ പങ്കെടുത്തു. ഉത്തർപ്രദേശിലെ ലക്കിപൂർ ഖേരിയിൽ കൊലചെയ്യപ്പെട്ട കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ച കൺവെൻഷൻ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാക്കളായ ഭാസ്‌കരൻ ആദം കാവിൽ, എം എൽ ബേബി, സജീവൻ കുരിയച്ചിറ, ബാബു തോമസ്, ഇ.എസ് അനിരുദ്ധൻ, അഡ്വ : അജി, ബിന്ദു കാട്ടുങ്ങൽ, ജിത്ത് ചാക്കോ, ബ്ലെസ്സൺ വർഗീസ്, ശകുന്തള സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments