വഴുക്കുംപാറ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ. ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് കോഴ്‌സിൽ ഈ വർഷവും വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കുട്ടികൾ റാങ്കുകൾ കരസ്ഥമാക്കി. കെ.എസ് ശുഭ (മൂന്നാം റാങ്ക്), എം.എൻ ആതിര (നാലാം റാങ്ക്), കെ.ആർ ജ്യോതിക ( 12-ാം റാങ്ക്), യു ഗീതു (16-ാം റാങ്ക്) എന്നിവരാണ് നേട്ടം കൊയ്തത്. തൃശൂർ പഴയന്നൂർ കിളിനിയിൽ സുരേന്ദ്രന്റെയും സുനിതയുടേയും മകളായ ശുഭ ഇപ്പോൾ കൊച്ചിയിലെ റോയൽ സ്‌കൈ ഹോളിഡെയ്‌സിലെ ടൂർ കോ-ഓർഡിനേറ്ററാണ്. വടക്കഞ്ചേരി നെല്ലിയാമ്പാടം ചെറുകുന്നേൽ മുരളിധരന്റേയും ഗീതയുടേയും മകളായ ആതിര കോയമ്പത്തൂർ അവിനാശിലിംഗം ഇൻസ്റ്റിട്യൂട്ട് ഓഫ് ഹോം സയൻസ് ആന്റ് ഹയർ എഡ്യൂക്കേഷൻ ഫോർ വുമണിൽ എം ബി എ (ട്രാവൽ ആന്റ് ടൂറിസം) വിദ്യാർത്ഥിയാണ്. റാങ്ക് ജേതാക്കളെ പ്രിൻസിപ്പൽ ഡോ.എ. സുരേന്ദ്രൻ, അധ്യാപകർ, മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു. കഴിഞ്ഞ വർഷവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നാല് റാങ്കുകൾ എസ്എൻജി കോളേജിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments