താമരവെള്ളച്ചാലിൽ കാട്ടാന കൃഷി നശിപ്പിച്ച സ്ഥലത്ത് വാർഡ്‌മെമ്പർ അജിത മോഹൻദാസ്
താമരവെള്ളച്ചാൽ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമരവെള്ളച്ചാൽ വാർഡിലും ഇന്ന് പുലർച്ചയോടെ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കുന്നംപിള്ളി വേലായുധന്റെ ഒരേക്കറോളം വരുന്ന കൃഷിയിടത്തിൽ ഇറങ്ങിയ ആന മൂന്ന് തെങ്ങുകളും വാഴകളും തകർത്തു. വാർഡ്‌മെമ്പർ അജിത മോഹൻദാസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വീടിന് തൊട്ടടുത്താണ് ആനയെത്തിയത്. താമരവെള്ളച്ചാൽ ആദിവാസി ഗ്രാമത്തിലെ ജനവാസ മേഖലയിൽ കാട്ടാനയെത്തുന്നത് പതിവായിട്ടുണ്ട്. കൃഷിനാശം മാത്രമല്ല ആനയുടെ ആക്രമണം ഉണ്ടാകുമോ എന്ന മരണ ഭയത്തോടെയാണ് പ്രദേശവാസികൾ കഴിയുന്നത്. കട്ടാനയാക്രമണത്തെ ചെറുക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു.
0 Comments