പീച്ചി. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത് മൂലം പ്രവർത്തനം നിലച്ച ജലനിധി പദ്ധതിയുടെ പ്രവർത്തനം എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജലനിധിയുടെ പമ്പ് ഹൗസിന് മുമ്പിൽ പ്രതിഷേധം സമരം നടത്തി. 13 ലക്ഷത്തോളം രൂപ വൈദ്യുതി ബില്ല് കുടിശിക വരുത്തി, 1300 ഓളം വരുന്ന ഉപഭോക്താക്കളുടെ, കുടിവെള്ളം മുട്ടിച്ച എസ് എൽ ഇ സി ഭാരവാഹികൾ രാജിവെക്കണമെന്നും എത്രയുംവേഗം പഞ്ചായത്ത് ഇടപെട്ട് കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ബാബു തോമസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ, കെ.പി ചാക്കോച്ചൻ, സി.എസ് ശ്രീജു, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജിസൻ സണ്ണി, സജാദ് ഇബ്രാഹിം, ജിഫിൻ ജോയ്, സ്റ്റിനോ, ജിതിൻ മൈക്കിൾ, ആൽബിൻ, ബേസിൽ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ആന്റണി, ബൂത്ത് പ്രസിഡന്റ് തങ്കായി കുര്യൻ, ഐഎൻടിയുസി തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments