പട്ടിക്കാട്. തൃശൂർ ചെമ്പൂക്കാവ് കെഎസ്എഫ്ഇ ക്ക് സമീപത്ത് നിന്ന് കളഞ്ഞ് കിട്ടിയ ലാപ്‌ടോപ്പ് ഉടമസ്ഥനെ ഏൽപ്പിച്ച് ചുവന്നമണ്ണ് സ്വദേശിയായ ഫ്രാൻസിസ് വല്ലൂരാൻ മാതൃകയായി. ഇന്ന് രാവിലെയാണ് സംഭവം. കെഎസ്എഫ്ഇ പരിസരത്ത് നിന്ന് ലാപ്‌ടോപ്പ് കളഞ്ഞ് കിട്ടിയ ഫ്രാൻസിസ് ഉടൻ തന്നെ തൃശൂർ കമ്മീഷണർ ഓഫീസിലെ എസ്‌ഐ ഷാജു പറപ്പുള്ളിയുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനുള്ളിൽ ഉടമ പരാതിയുമായി സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് എസ്‌ഐ ഷാജു പറപ്പുള്ളിയുടെ സാന്നിധ്യത്തിൽ ഫ്രാൻസിസ് ഉടമസ്ഥനെ ലാപ്‌ടോപ്പ് ഏൽപ്പിക്കുകയായിരുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments