ദേവനന്ദ സി ബോബിഷ്, എഡ്വിൻ സാബു, ലിയ ജോജോ, എ.എൻ ഹരികൃഷ്ണൻ
പീച്ചി. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പീച്ചി വാഴാനി വന്യജീവി സങ്കേതത്തിലെ പീച്ചി ഫോറസ്റ്റ് സ്‌റ്റേഷൻ ഒക്ടോബർ 5 ന് സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. യുപി വിഭാഗത്തിൽ ഒന്നാം സമ്മാനം സ്വന്തമാക്കിയത് പീച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ദേവനന്ദ സി ബോബിഷ് ആണ്. രണ്ടാം സമ്മാനം പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എഡ്വിൻ സാബുവും സ്വന്തമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിലെ ഒന്നാം സമ്മാനം മാന്ദാമംഗലം സെ. സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ ലിയ ജോജോ നേടി. രണ്ടാം സമ്മാനം പീച്ച ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി എ.എൻ ഹരികൃഷ്ണനാണ്. വിജയികൾക്കുള്ള സമ്മാനദാനത്തിന്റെ തിയതിയും മറ്റു വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments