പൂവൻചിറയിൽ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി തുടങ്ങി


പൂവൻചിറ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പൂവൻചിറയിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി തുടങ്ങി. വിത്തുവിതരണം വാർഡ് മെമ്പർ പി.എ ദീപു ഉദ്ഘാടനം ചെയ്തു. എഡിഎസ് ശോഭന അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ റേേിാഴ്‌സ് പേഴ്‌സൺ മിനി പദ്ധതി അവലോകനം നടത്തി. ചുവന്നമണ്ണ് അങ്കണവാടിയിൽ വെച്ചു നടന്ന പരിപാടിയിൽ  50 ഓളം വിത്തു പാക്കറ്റുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. ഗുണഭോക്തൃ ഗ്രൂപ്പിന്  പ്രസിഡണ്ട്, വൈ. പ്രസിഡണ്ട,് സെക്രട്ടറി, ജോ. സെക്രട്ടറി തുടങ്ങിയ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. സിഡിഎസ് രമണി പ്രസംഗിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments