തൊഴിലുറപ്പുതൊഴിലാളികളും കുടുംബശ്രീയും ചേർന്ന് സ്‌കൂൾ പരിസരം ശുചീകരിച്ചു


വാണിയമ്പാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കൊമ്പഴ വാർഡിലെ തൊഴിലുറപ്പു തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളും ചേർന്ന്  വാണിയമ്പാറ ഇകെഎം യുപി സ്‌കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ ഷീല അലക്സ്, കുടുംബശ്രീ സിഡിഎസ് പുഷ്പ രവീന്ദ്രൻ, എഡിഎസ് സുനീറ, സിമി മണികണ്ഠൻ, ബുഷറ ഹാരിസ്, ഷേർളി എന്നിവരുടെ നേതൃത്വത്തിലാണ്  പണികൾ നടത്തിയത്. നവംബർ ഒന്നിന് സ്‌കൂളുകളിൽ ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി  ക്ലാസ്സ്  മുറികളും ഫർണ്ണീച്ചറുകളും മുറ്റവും പരിസരങ്ങളുമൊക്കെ ഘട്ടം ഘട്ടമായി വിവിധ സംഘടനകളും പാർട്ടി പ്രവർത്തകരും ശ്രമദാനങ്ങൾ നടത്തി  ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments