യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം നടത്തി.

ആൽപ്പാറ. കമ്പനിപ്പടി ജങ്ഷനിൽ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം പഞ്ചായത്ത് അംഗം സുശീല രാജൻ  ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് പ്രവീൺ രാജു കല്ലറക്കൽ അധ്യക്ഷത വഹിച്ചു. ഹിംസയെ, അഹിംസകൊണ്ട് എതിർത്തു തോല്പിക്കാൻ സത്യാഗ്രഹസമരത്തിനു നേതൃത്വം നൽകി, ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന രാഷ്ട്രപിതാവ്  കാണിച്ചു തന്ന മാർഗത്തിലൂടെ രാജ്യത്തിന്റെ പുരോഗതിക്കും, വർഗീയ വിഘടന വാദത്തിനുമേതിരെ യുത്ത് കോൺഗ്രസ്‌ എന്നും മുന്നിൽ നിന്ന് പോരാടുമെന്ന് മണ്ഡലം പ്രസിഡന്റ്‌ പറഞ്ഞു.

പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുര്യൻ, ശ്രീജു സി.എസ്., യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജിസൻ സണ്ണി, സജാദ് ഇബ്രാഹിം,സ്റ്റിനോ, അർജുൻ ലാൽ,ലിജോ ജോർജ്, ജോയൽ മഞ്ഞക്കുന്നു, ഡിക്സൺ,ജോസ് ഹ്യുബർട്, നവീൻ, കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് ഉല്ലാസ്, കോൺഗ്രസ് യൂത്ത് കോൺഗ്രസ്  പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments