ബി ജെ പി പ്രവർത്തകർ ഖാദി ഉൽപാദന കേന്ദ്രം സന്ദർശിച്ചു


പീച്ചി. ഗാന്ധിജയന്തി ദിനത്തിൽ  ഗ്രാമങ്ങളിലെ ചർക്കയിൽ 
നെയ്തെടുത്ത ഖാദി ഉൽപന്നങ്ങൾ പ്രചരിപ്പിക്കുക, സ്വദേശി ചിന്ത വളർത്തുക എന്ന ലക്ഷ്യത്തോടെ ബി ജെ പി പാണഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രവർത്തകർ പീച്ചിയിൽ പ്രവർത്തിക്കുന്ന ഖാദി വസ്ത്രങ്ങളുടെ ഉത്പാദന വിപണന കേന്ദ്രമായ ഖാദി സൗഭാഗ്യ കേന്ദ്രം  സന്ദർശിച്ചു. ബി ജെ പി  മധ്യമേഖല വൈസ് പ്രസിഡണ്ട് സുരേഷ് ചാലക്കുടി, ബിജോയ് തോമസ്, പ്രനീഷ്, പ്രമീൽ, പ്രശാന്ത്, ഷാജി പീച്ചി, പ്രദോഷ് വാക്കത്ത്, മനോജ് കണ്ണാറ, സജേഷ് കെ. എം, വിഷ്ണുദാസ് ,സുബില മനോജ്, സൗമ്യ അനിൽകുമാർ, ധ്വനി ഉത്തമൻ എന്നിവർ നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് ഇത്തരം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതെന്ന് ബി ജെ പി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി  പ്രസിഡണ്ട് ഷാജി പീച്ചി പറഞ്ഞു.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments