വാണിയമ്പാറ സ്‌കൂളിൽ യൂത്ത് കോൺഗ്രസ് ശുചീകരണം നടത്തി


വാണിയമ്പാറ. വാണിയമ്പാറ ഇ.കെ.എം.യു.പി സ്‌കൂൾ കെട്ടിടത്തിലും പരിസരത്തും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നവംബർ 1 ന് സ്‌കൂളുകളിൽ ക്ലാസ് റൂം ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പാണഞ്ചേരി പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി. രണ്ട് വർഷത്തോളം അടഞ്ഞുകിടന്ന സ്‌കൂൾ കെട്ടിടങ്ങളിൽ ഒട്ടേറെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കാനുണ്ടായിരുന്നു. സ്‌കൂൾ പരിസരങ്ങളും കാടുകയറി വളർന്ന് ഇഴജന്തുക്കൾ മൂലം അപകടം സംഭവിക്കാവുന്ന സാഹചര്യങ്ങളുമുണ്ടായിരുന്നു. എന്നാൽ വലിയ ജനകീയ പങ്കാളിത്തത്തോടെ സ്‌കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളുമെല്ലാം ഒത്തൊരുമിച്ച് ഈ പ്രയത്‌നത്തിൽ പങ്കാളികളായി.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments