പട്ടിക്കാട്. കേരള സർക്കാർ കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന കാർഷിക മേഖലയിൽ ഒരു ലക്ഷം കർഷകർക്കായുള്ള പ്രത്യേക തൊഴിൽ ദാന പദ്ധതി പാണഞ്ചേരി പഞ്ചായത്തിൽ കാര്യക്ഷമമായി നടപ്പാക്കുമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പറഞ്ഞു. 'ഒരു ലക്ഷം കർഷക സമിതി' യുടെ പാണഞ്ചേരി കൃഷിഭവൻ യൂണിറ്റ് കൺവൻഷൻ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പുമായി ആലോചിച്ച് കൂടുതൽ കാര്യക്ഷമമായി പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1994 ൽ ആണ് കേരള സർക്കാർ കാർഷിക മേഖലയിൽ
ഒരു ലക്ഷം കർഷകർക്കായുള്ള പ്രത്യേക തൊഴിൽ ദാന പദ്ധതി ആരംഭിച്ചത്. ലക്ഷം കർഷക സമിതി അംഗങ്ങളുടെ പെൻഷൻ ആനുപാതികമായി വർധിപ്പിച്ച് കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യ പ്രസംഗത്തിൽ സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി ബൈജു ആവശ്യപ്പെട്ടു. നിലവിൽ പെൻഷന് അപേക്ഷ നൽകിയതിന് ശേഷം രണ്ട് വർഷം വരെ കാലതാമസം എടുക്കുന്നതായും ഇത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി വിൽസൻ സി ജോർജ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് കെ.ആർ സൗമ്യ, സന്തോഷ്, ഗോപൻ, സി.എ ജോസ് എന്നിവർ സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments